Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St.Gregorios Church

Middle East and Gulf

സ​പ്ത​തി നി​റ​വി​ൽ കു​വൈ​റ്റ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് മ​ഹാ ഇ​ട​വ​ക

കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യു​ടെ സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് സ​പ്ത​തി ലോ​ഗോ​യു​ടെ പ്ര​കാ​ശ​ന​ക​ർ​മം മ​ഹാ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ.​ഡോ. ബി​ജു ജോ​ർ​ജ് പാ​റ​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭാ വി​ശ്വാ​സി​ക​ളാ​യ 40 ഓ​ളം പേ​ർ, മ​ല​ങ്ക​ര​സ​ഭ​യു​ടെ അ​ന്ന​ത്തെ മേ​ല​ധ്യ​ക്ഷ​നാ​യി​രു​ന്ന പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് ഗീ​വ​ർ​ഗീ​സ് ദ്വി​തി​യ​ൻ ബാ​വ തി​രു​മേ​നി​യു​ടെ അ​നു​ഗ്ര​ഹാ​ശി​സു​ക​ളോ​ടെ, 1957 മു​ത​ൽ എ​ല്ലാ ചൊ​വ്വാ​ഴ്ച​ക​ളി​ലും വൈ​കു​ന്നേ​രം നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ദേ​വാ​ല​യ​ത്തി​ൽ ഓ​ർ​ത്ത​ഡോ​ക്സ് രീ​തി​യി​ലു​ള്ള സ​ന്ധ്യാ​പ്രാ​ർ​ഥ​ന​ക​ൾ ആ​രം​ഭി​ക്കു​ക​യു​ണ്ടാ​യി.

ഭാ​ര​തീ​യ സ്വ​ത​ന്ത്ര​സ​ഭ​യെ​ന്ന നി​ല​യി​ൽ കു​വൈ​റ്റി​ൽ ആ​ദ്യ​മാ​യി സ്വ​ന്ത​മാ​യ ആ​രാ​ധ​ന​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​വാ​ൻ സാ​ധി​ച്ചു​വെ​ന്ന നി​ല​യി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് അ​ഭി​മാ​നി​ക്കു​വാ​ൻ സാ​ധി​ക്കും.

1957 ജ​നു​വ​രി 15നു ​തു​ട​ക്കം കു​റി​ച്ച ഓ​ർ​ത്ത​ഡോ​ക്സ് സി​റി​യ​ൻ ഇ​ട​വ​ക​യി​ൽ, അ​തേ​വ​ർ​ഷം മാ​ർ​ച്ച് മാ​സ​ത്തി​ൽ കു​വൈ​റ്റി​ൽ സ്വ​കാ​ര്യ​സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ റ​വ. ഫാ. ​ഇ.​പി. ജേ​ക്ക​ബ്, നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ൽ ആ​ദ്യ​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കു​ക​യു​ണ്ടാ​യി.

Latest News

Up